തിരുവനന്തപുരം പേട്ടയില്‍ രണ്ട് വയസുള്ള പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതായി പരാതി. റെയില്‍വെ സ്റ്റേഷനരികില്‍ താമസിക്കുന്ന നാടോടി ദമ്പതികളുടെ മകളെ സ്‌കൂട്ടറിലെത്തിയ ഒരാള്‍ എടുത്തു കൊണ്ടു പോയെന്നാണ് പരാതി.
ബിഹാര്‍ സ്വദേശികളായ അമര്‍ദീപ് - റമീന ദേവി ദമ്പതികളുടെ മകള്‍ മേരി എന്ന കുട്ടിയെയാണ് കാണാതായത്. പൊലീസ് വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
മൂന്ന് സഹോദരങ്ങള്‍ക്കൊപ്പമാണ് കുട്ടിയും ഉറങ്ങാന്‍ കിടന്നത്. പിന്നീട് ഉണര്‍ന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ പറയുന്നു. സംശയകരമായ രീതിയില്‍ ഒരു ആക്ടീവ സ്‌കൂട്ടര്‍ സമീപത്തു വന്നിരുന്നെന്നും ഇവര്‍ പറയുന്നു. ഒരാളേ സ്‌കൂട്ടറില്‍ ഉണ്ടായിരുന്നുള്ളുവെന്നും മൊഴിയുണ്ട്. പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.