61 ദിവസം ട്രോളിംഗ് നിരോധനമെന്ന കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനം തള്ളി. ജൂണ്‍ 15 മുതല്‍ 47 ദിവസക്കാലം മാത്രമേ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനമുണ്ടാകൂവെന്ന് ഫിഷറീസ് മന്ത്രി കെ ബാബു പറഞ്ഞു. 61 ദിവസം ട്രോളിംഗ് നിരോധനമെന്ന നിര്‍ദ്ദേശത്തില്‍ അയവുവരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇളവ് അനുവദിക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെയായിരിക്കുമെന്ന് മന്ത്രി കെ ബാബു വ്യക്തമാക്കി. ഇന്ന് അര്‍ധരാത്രി മുതലായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്ന ട്രോളിംഗ് സമയം തുടങ്ങുന്നത്. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഫിഷറീസ് മന്ത്രി.