കാട്ടാക്കട കെഎസ്ആര്‍ടിസി ടിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ്; നൂറുകണക്കിന് പേരുമായി സമ്പര്‍ക്കത്തില്‍ വന്നതായി സംശയം

ശ്രീനു എസ്
ചൊവ്വ, 21 ജൂലൈ 2020 (13:46 IST)
കാട്ടാക്കട കെഎസ്ആര്‍ടിസി ടിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥ്യം വന്നതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയത്. ഇതില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 19-ാം തിയതി വരെ എല്ലാ ദിവസവും ഇയാള്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. നൂറുകണക്കിന് പേരുമായി ഇയാള്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഡിപ്പോ അടച്ചിടണമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
 
ഇദ്ദേഹം വിമാനത്താവളത്തിലേക്കുള്ള ഡ്യൂട്ടിയും നോക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് കൊവിഡ് ഭീതിയെ തുടര്‍ന്ന് വെഞ്ഞാറമ്മൂട് ഡിപ്പോ അടച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article