തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

ശ്രീനു എസ്
വെള്ളി, 31 ജൂലൈ 2020 (08:33 IST)
തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി. പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ തട്ടത്തുമല, പറണ്ടക്കുഴി, ഷെഡില്‍ കട, നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ മുളളറവിള എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
 
അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലുള്ള മുട്ടട, കടകംപള്ളി, കരമന, കവടിയാര്‍, നെല്ലനാട് ഗ്രാമപഞ്ചായത്തിനു കീഴിലുള്ള വെഞ്ഞാറമ്മൂട് എന്നീ വാര്‍ഡുകളെ കണ്ടെയിന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article