ഇന്ധനം കയറ്റിവന്ന ഗുഡ്സ് ട്രെയിനില്‍ തീപിടിച്ചു. എന്‍ജിന്റെ ആക്സില്‍ ബോക്സില്‍ നിന്നാണ് തീ ഉയര്‍ന്നത്. ഉടന്‍തന്നെ ട്രെയിനില്‍ ഉണ്ടായിരുന്ന ഉപകരണങ്ങളുടെ സഹായത്തോടെ തീ അണച്ചതോടെ ദുരന്തം ഒഴിവായി. എന്‍ജിന്‍ ചൂട് പിടിച്ചാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
16000 ലിറ്റര്‍ ഇന്ധനവുമായി എറണാകുളത്ത് നിന്ന് ഷെര്‍ണൂര്‍ ഭാഗത്തേക്ക് വന്ന ഗുഡ്സിനാണ് തീപിടിച്ചത്. എന്‍ജിന്‍ ചൂട് പിടിച്ചാണ് തീപിടുത്തമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. ട്രെയിന്‍ പാളത്തില്‍ കുടുങ്ങിയതോടെ എറണാകുളത്ത് നിന്ന് ഷെര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ഒരു മണിക്കുറോളം വൈകും.