ജൂണ്‍ 15 മുതല്‍ ട്രോളിംഗ് നിരോധനം

Webdunia
വ്യാഴം, 29 മെയ് 2014 (16:56 IST)
വരുന്ന മാസം പതിനഞ്ചാം തീയതി മുതല്‍ സംസ്ഥാനത്തെ കടല്‍ തീരങ്ങളില്‍ ട്റോളിംഗ് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമായി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ജൂണ്‍ 15 മുതല്‍ ജൂലൈ 31 വരെയുള്ള 47 ദിവസങ്ങളിലാണ്‌ ട്റോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം ട്റോളിംഗ് നിരോധനം മൂന്നു മാസമായി വര്‍ദ്ധിപ്പിക്കണമെന്ന് ചില ഭാഗത്തു നിന്ന് നിര്‍ദ്ദേശം ഉണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തിയെങ്കിലും അംഗീകാരം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.