സംസ്ഥാന പൊലീസ് മേധാവി ടിപി സെൻകുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച
നടത്തി. വൈകീട്ട് നാലരയ്‌ക്കാണ് മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഡിജിപിയുടെ കൂടിക്കാഴ്ച നടത്തിയത്. പത്ത് മിനിറ്റോളം ഇരുവരും സംസാരിച്ചു.
നല്ല രീതിയിൽ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതായി സെൻകുമാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നയങ്ങൾ തീരുമാനിക്കുന്നത് സർക്കാരാണ്. നയം നടപ്പാക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോടതി വിഷയങ്ങളെ കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചില്ലെന്ന് സെൻകുമാർ അറിയിച്ചു.
സർക്കാരുമായി നടത്തിയ നീണ്ട നിയമയുദ്ധത്തിനുശേഷം വീണ്ടും സംസ്ഥാന പൊലീസ് മേധാവിയായി നിയമിതനായ സെൻകുമാർ അതിനുശേഷം ആദ്യമായാണ് മുഖ്യമന്ത്രിയെ കാണാനെത്തുന്നത്.
നിയമസഭയിൽ പൊലീസിനെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ ദിവസം ഉത്തരവ് നൽകിയ ഡിജിപി സർക്കാറുമായി ഏറ്റുമുട്ടലിനില്ലെന്നും വ്യക്തമാക്കിയിരുന്നു.