തന്റെ ചിത്രങ്ങള്‍ വിജയിക്കുന്നതിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി ടൊവിനോ തോമസ്. തന്റെ അര്‍പ്പണബോധവും കഠിനാധ്വാനവും മാത്രമല്ല തന്റെ കുഞ്ഞു മകളുടെ പ്രാര്‍ത്ഥനയുമുണ്ടെന്ന് ആയിരുന്നു ടൊവിനോയുടെ വെളിപ്പെടുത്തല്‍.
മകളുടെ തല മൊട്ടയടിച്ച ഫോട്ടോ പങ്കുവെച്ചാണ് ടൊവിനോ ഇങ്ങനെ പറഞ്ഞത്. “സ്വന്തം അച്‌ഛന്‍ നായകനായി അഭിനയിക്കുന്ന പടങ്ങള്‍ ഒക്കെ സൂപ്പര്‍ഹിറ്റ് ആകാന്‍ വേളാങ്കണ്ണി പള്ളിയില്‍ നേര്‍ച്ച നേര്‍ന്ന് മൊട്ടയടിച്ച കുഞ്ഞാവ !!
ഒപ്പം തന്നെ പടത്തിന് ലഭിക്കാന്‍ സാധ്യതയുള്ള ഒരു കമന്റും ടൊവിനോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഫാമിലി സെന്റിമെന്റ്സ് കിട്ടാന്‍ വേണ്ടി ടോവിനോ തോമസിന്റെ സൈക്കളോജിക്കല്‍ മൂവ് !!’