തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ആലപ്പുഴ ഡി സി സി പ്രസിഡന്റ് എ എ ഷുക്കൂര്‍. പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് അട്ടിമറിക്കാന്‍ സി പി എം നേതാക്കളുമായി തുഷാര്‍ ഗൂഢാലോചന നടത്തിയെന്ന് ഷുക്കൂര്‍ ആരോപിച്ചു.
ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ഷുക്കൂര്‍ ഇക്കാര്യം ആരോപിച്ചത്. സി പി എം നേതാക്കളുമായി ചേര്‍ന്നാണ് തുഷാര്‍ ഗൂഢാലോചന നടത്തിയത്. ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ സത്യം പുറത്തു വരും.
ആലപ്പുഴയില്‍ വെള്ളാപ്പള്ളി സ്‌പോണ്‍സേര്‍ഡ് സി പി എമ്മാണ് ഉള്ളത്. സരിത എസ് നായരുമായി സജി ചെറിയാന്‍ അടച്ചിട്ട മുറിയില്‍ ഒന്നര മണിക്കൂര്‍ ചര്‍ച്ച നടത്തിയത് തുഷാര്‍ വെള്ളാപ്പള്ളിയെ രക്ഷിക്കാനാണെന്നും ഷുക്കൂര്‍ ആരോപിച്ചു.