തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നാളികേര പാര്‍ക്കുകള്‍ സ്ഥാപിക്കാനും ഇടുക്കിയിലും തൃശ്ശൂരും ചക്കപ്പാര്‍ക്ക് തുടങ്ങാനും ബജറ്റില്‍ പദ്ധതിയുണ്ട്. നെല്ല് സംഭരണത്തിന് 385 കോടി വകയിരുത്തിയ ബജറ്റില്‍ നെല്‍കൃഷി സബ്‌സിഡി വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോട്ടയം പത്തനംതിട്ട ജില്ലകളില്‍ റബ്ബര്‍ പാര്‍ക്ക് എന്നിവ കൊണ്ടു വരും. ഭൂമിയെ സംബന്ധിച്ച ഡാറ്റാബാങ്ക് പദ്ധതി പുനരാരംഭിക്കുന്നതിനായി ആധുനിക സോഫ്റ്റ്‌വെയറുക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
കൃഷിക്ക് 600 കോടി, നാളികേര സംഭരണത്തിന് 125 കോടി, നെല്‍കൃഷി പ്രോത്സാഹിപ്പിക്കാന്‍ 50 കോടി, നാളികേര പാര്‍ക്കുകള്‍ക്ക് 125 കോടി, എന്നിവ വകയിരുത്തിയ ബജറ്റ് യുഡിഎഫ് സര്‍ക്കാരിന്റെ വയല്‍ നികത്തല്‍ നിയമത്തിലെ ഭേദഗതികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.