പുന:സംഘടന ഗ്രൂപ്പ് കളിയുടെ ഭാഗം: പിസി ജോർജ്

Webdunia
ഞായര്‍, 8 ജൂണ്‍ 2014 (12:51 IST)
നിലവില്‍ കോൺഗ്രസിലുള്ള ഗ്രൂപ്പ് കളിയുടെ ഭാഗമാണ് പുന:സംഘടനയെന്ന് ചീഫ്‌വിപ്പ് പിസി ജോർജ്. പുന:സംഘടന ജനങ്ങളെ അവഹേളിക്കാന്‍ മാത്രമെ കഴിയുകയുള്ളുവെന്നും മന്ത്രിസഭാ പുന:സംഘടന ഇപ്പോള്‍ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോൺഗ്രസ് (ബി)​ക്ക് മന്ത്രിസ്ഥാനത്തിന് അവകാശമുണ്ട്,​ ഗണേശിനെ മന്ത്രിസഭയിലേക്ക് കൊണ്ടുവരുന്ന കാര്യം മുഖ്യമന്ത്രിയും ആർ ബാലകൃഷ്ണ പിള്ളയും ഹൈക്കമാൻഡും തീരുമാനിച്ചാൽ മതിയെന്നും ജോർജ് പറഞ്ഞു. മാന്യത നോക്കിയാണെങ്കിൽ മന്ത്രിമാരിൽ പലരെയും ഒഴിവാക്കേണ്ടി വരുമെന്നും പിസി ജോർജ് പറഞ്ഞു.