സംസ്ഥാനത്ത് നടപ്പാക്കിയ പുകയില നിയന്ത്രണ നിയമ പ്രകാരം പിഴ ഇനത്തില്‍ 2,99,87,640 സര്‍ക്കാരിലേക്ക് ഈടാക്കി. 2015 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള പതിനൊന്നു മാസ കാലയളവിലെ കണക്കാണിത്.
പിഴ ഇനത്തില്‍ പൊതുസ്ഥലത്ത് പുക വലിച്ചതിനാണ് ഏറ്റവും കൂടുതല്‍ തുക പിഴ ഇനത്തില്‍ ലഭിച്ചത്. 1,46,407 പേരില്‍ നിന്ന് ഈയിനത്തില്‍ 2,82,29,100 രൂപയാണു ലഭിച്ചത്.
അതേ സമയം പുകയില്‍ ഉല്‍പ്പന്ന പരസ്യം, സ്പോണ്‍സര്‍ഷിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് 206 പേരില്‍ നിന്ന് 31,900 രൂപയും പിഴയായി ലഭിച്ചു. കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് 3093 പേരില്‍ നിന്ന് 10832326 രൂപയും പിഴയിനത്തില്‍ ഈടാക്കി.