ഒന്‍പതു വയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്ധ്യവയസ്കനായ കെ എസ് ആര് ടി സി ഡ്രൈവറെ പത്ത് വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. വാമനപുരം കോട്ടുകുന്നും ഉറിയില്‍ വാണി ഭവനില്‍ ബാബു എന്ന 50 കാരനാണു 10 വര്‍ഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത്.
2008 ല്‍ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ പി ഇന്ദിര പ്രതിക്ക് തടവും പിഴയും ശിക്ഷയായി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസ്ക്യൂട്ടര്‍ കോവളം സി.സുരേഷ് ചന്ദ്രകുമാര്‍ കോടതിയില്‍ ഹാജരായി.