പത്മതീർഥം: കുളംവറ്റിക്കല്‍ ആരംഭിച്ചു

Webdunia
ചൊവ്വ, 9 ഡിസം‌ബര്‍ 2014 (12:34 IST)
പത്മതീർഥ കുളം നവീകരിക്കുന്നതിന്റെ ഭാഗമായി കുളംവറ്റിക്കലിന്റെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കമായി. സമീപത്തെ പൈതൃക കെട്ടിടങ്ങൾക്ക് കേടുവരാതിരാത്ത തരത്തിലുള്ള പ്രവര്‍ത്തനമാണ് നടന്നു കൊണ്ടിരിക്കുന്നത്. രണ്ട് പമ്പുകള്‍ ഉപയോഗിച്ച് രാവിലെ 8മണി മുതലാണ് കുളം വറ്റിക്കല്‍ ആരംഭിച്ചിരിക്കുന്നത്. വറ്റിക്കുന്ന ജലം തെക്കനിക്കര കനാലിലൂടെ പാർവതി പുത്തനാറിലേക്ക് ഒഴുക്കിവിടും.

രണ്ട് ആഴ്ച്ചകൊണ്ട് കുളത്തിലെ മുഴുവന്‍ വെള്ളവും വറ്റിക്കാനാണ് പദ്ധതി. 24 മണിക്കൂറും വെള്ളം പമ്പ് ചെയ്യും. പൈതൃക കെട്ടിടങ്ങൾക്ക് കേടുവരാതിരിക്കാൻ വളരെ സാവധാനമാകും വെള്ളം വറ്റിക്കുക. നവംബർ 27ന് കുളം വറ്റിക്കലിന്റെ ഉദ്ഘാടനം നടത്തിയിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.