ഉപതെരഞ്ഞെടുപ്പ്: എല്‍ ഡി എഫിനു നേട്ടം

Webdunia
തിങ്കള്‍, 7 മാര്‍ച്ച് 2016 (10:46 IST)
കഴിഞ്ഞ ദിവസം നടന്ന തിരുവനന്തപുരം ജില്ലയിലെ രണ്ട് ഉപ തെരഞ്ഞെടുപ്പുകളിലും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാര്‍ഡില്‍ എല്‍ ഡി എഫ് കൌണ്‍സിലര്‍ വിക്രമന്‍ മരിച്ചതിനെ തുടര്‍ന്നു നടത്തിയ ഉപതെരഞ്ഞെടുപ്പില്‍ വിക്രമന്‍റെ ഭാര്യ സി പി എമ്മിന്‍റെ റാണി വിക്രമനാണു വിജയിച്ചത്. തൊട്ടടുത്ത എതിരാളിയായ സതീഷ് ചന്ദ്രനെ 689 വോട്ടുകള്‍ക്കാണ് റാണി പരാജയപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി ജെ പി ക്ക് രണ്ടാം സ്ഥാനമുണ്ടായിരുന്നത് ഇത്തവണ മൂന്നാം സ്ഥാനത്തായി.

കടയ്ക്കാവൂര്‍ പഞ്ചായത്തിലെ ആയിക്കുടി വാര്‍ഡ് ഏഴില്‍ 52 വോട്ടുകള്‍ക്ക് ബി ജെ പി യുടെ മുകേഷ് കുമാറിനെ പരാജയപ്പെടുത്തിയാണ് എല്‍ ഡി എഫിലെ ഷീല വിജയിച്ചത്. ആയിക്കുടിയില്‍ ഷീലയുടെ മൂന്നാം വിജയമാണിത്.