നികുതി വെട്ടിപ്പ്: അഞ്ചര കിലോ സ്വര്‍ണ്ണം പിടിച്ചു
അനധികൃതമായി നികുതി വെട്ടിച്ച് കൊണ്ടു വന്ന അഞ്ചര കിലോഗ്രാം സ്വര്‍ണ്ണം വാണിജ്യ നികുതി വകുപ്പ് ഇന്‍റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. തലസ്ഥാനത്തെ ഒരു പ്രമുഖ ജുവലറിയിലേക്ക് കൊണ്ടുവന്നതാണ് ഈ സ്വര്‍ണ്ണമെന്ന് അധികൃതര്‍ അറിയിച്ചു.
പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് 1.6 കോടി രൂപ വിലവരും. ഹാള്‍മാര്‍ക്കിംഗ് സെന്‍ററിലേക്കുള്ള വഴിക്കായിരുന്നു സ്വര്‍ണ്ണം പിടിച്ചത്.
നികുതി, പിഴ ഇനത്തില്‍ 30 ലക്ഷം രൂപ അടയ്ക്കാന്‍ ബന്ധപ്പെട്ടവരോട് അധികാരികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.