വിവാഹ വേദിയില്‍നിന്ന് വധു കാമുകനൊപ്പം യാത്രയായി

Webdunia
ചൊവ്വ, 20 മെയ് 2014 (15:42 IST)
താലി ചാര്‍ത്തി നിന്ന കാമുകിയെ സ്വന്തമാക്കാനായി അവസാന നിമിഷം കാമുകന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വരനെ ഉപേഷിച്ച് വധു കാമുകനൊപ്പം യാത്രയായി. തിരുവനന്തപുരം വെമ്പായത്തെ വിവാഹ വേദിയിലാണ്‌ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്‌.

വിവാഹശേഷം ഭക്ഷണം കഴിച്ച്‌ വധുവുമായി പേകാന്‍ വരനും കൂട്ടരും നില്‍ക്കുബോള്‍ ആണ് കാമുകന്‍ പന്തലില്‍ എത്തിയത്. ഇവള്‍ എന്റെ പെണ്ണാണെന്നും ഇവളില്ലാതെ എനിക്ക്‌ ജീവിക്കാനാവില്ലെന്നും പറഞ്ഞുകൊണ്ട്‌ വധുവിന്റെ കാമുകന്‍ വരന്റെ സമീപത്തെത്തി. ഇതോടെ വധുവിന്റെ ബന്ധുക്കള്‍ കാമുകനെ മര്‍ദ്ദിക്കുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് വരനും സംഘവും വീണ്ടും പുറപ്പെടാന്‍ തയാറായി. ആ സമയം മനം മാറ്റം വന്ന വധു കാമുകനെ പൊലീസ് സ്‌റ്റേഷനില്‍ നിന്നും തിരികെ കൊണ്ടുവന്നാലെ വരനൊപ്പം പോകുകയുള്ളൂ എന്ന്‌ വാശി പിടിച്ചു. ഇതോടെ ഈ പെണ്ണിനെ എനിക്കിനി വേണ്ട എന്ന നിലപാടിലായി വരന്‍. തുടര്‍ന്ന്‌ ജമാഅത്ത്‌ ഭാരവാഹികളുടെ സാനിധ്യത്തില്‍ മൊഴി ചൊല്ലല്‍ നടത്തി വരനും സംഘവും മടങ്ങി.