മാലപൊട്ടിക്കല്‍ സംഘം രക്ഷപ്പെടാന്‍ പെരിയാറില്‍ ചാടി; ഒരാള്‍ മുങ്ങിമരിച്ചു

Webdunia
വ്യാഴം, 2 ഫെബ്രുവരി 2017 (14:36 IST)
രക്ഷപ്പെടാന്‍ പെരിയാറില്‍ ചാടിയ കള്ളന്മാരില്‍ ഒരാള്‍ മുങ്ങിമരിച്ചു. മാല പൊട്ടിക്കല്‍ സംഘത്തിലെ ഒരാളാണ് മുങ്ങിമരിച്ചത്. നിഷാദ് എന്ന 22 വയസുകാരന്‍ ആണ് മരിച്ചത്. ചെങ്ങമനാട് കുന്നുകര കറ്റിയാല്‍ ഭാഗത്ത് താമസിക്കുന്ന വെടിപറ കാഞ്ഞിരപറമ്പില്‍ അബ്‌ദുള്ളയുടെ മകനാണ് നിഷാദ്.
 
അതേസമയം, നിഷാദിന് ഒപ്പമുണ്ടായിരുന്ന ബന്ധു കൂടിയായ ആഷിഖ് ആശുപത്രിയില്‍ ചികിത്സയിലാണ്. 
വെടിമറ കാഞ്ഞിരപറമ്പില്‍ ഷാജഹാന്റെ മകനാണ് ആഷിഖ് ആലുവ ജില്ല ആശുപത്രിയിലാണ് ഇപ്പോള്‍ ഉള്ളത്. ഇയാള്‍ക്ക് 24 വയസ്സ് ആണ്.
 
തോട്ടക്കാട്ടുകര പെരിയാര്‍വാലി പരിസരത്ത് ഒ എസ് എ കടവില്‍ നിന്നാണ് രാവിലെ 11 മണിയോടെ ഇവര്‍ പുഴയില്‍ ചാടിയത്. പുഴ നീന്തിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ പുഴയില്‍ മുങ്ങിപ്പോകുകയായിരുന്നു. തളര്‍ന്ന് തുടങ്ങിയ ആഷിഖിനെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു.
Next Article