അധ്യാപിക ദീപ നിശാന്തിനെതിരെ പരാതി

Webdunia
ശനി, 10 ഒക്‌ടോബര്‍ 2015 (13:51 IST)
തൃശൂര്‍ കേരളവര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തിനെതിരെ പരാതി. കുട്ടികള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാനും വര്‍ഗീയത സൃഷ്‌ടിക്കാനും പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് പരാതി നല്കിയിരിക്കുന്നത്. 
 
തൃശൂര്‍ കാണാട്ടുകര സ്വദേശി മനോജ് കുമാറാണ് വെസ്റ്റ് ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.
 
കോളജില്‍ നടന്ന ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ കോളജിലെ മലയാളവിഭാഗം അധ്യാപിക ദീപ നിശാന്തിനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് വെള്ളിയാഴ്ച  കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് യോഗം തീരുമാനം എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അധ്യാപികയ്ക്ക് എതിരെ പരാതി സമര്‍പ്പിച്ചിരിക്കുന്നത്.