ഗായകനായി സുരേഷ് ഗോപി വീണ്ടുമെത്തി, ഇത്തവണയും കലക്കി

Webdunia
ശനി, 3 ജനുവരി 2015 (15:06 IST)
പിന്നണി ഗായകനായി വീണ്ടും സുരേഷ് ഗോപി. കുട്ടികളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ മഷിതണ്ട് എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപി ഗായകനായത്. ചിത്രത്തിന്റെ അവതരണ ഗാനം കൂടിയാണിത്. പ്രണയ വര്‍ണ്ണങ്ങള്‍, പൈലറ്റ്‌സ് അടക്കം പത്തോളം ചിത്രങ്ങളില്‍ സുരേഷ് ഗോപി ഗായകാനായിട്ടുണ്ട്. അതിനു ശേഷം ഏറെക്കാലം കൂടിയാണ് സുരേഷ് പാട്ടുപാടുന്നത്. വഴിത്തല ശാന്തിഗിരി കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റാണ് മഷിത്തണ്ട് എന്ന പേരില്‍ സിനിമ ഒരുക്കിയത്. ശാന്തിഗിരി കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍മെന്റിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് മഷിത്തണ്ട് ഒരുക്കുന്നത്. 
 
അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും മഹത്വം, ബാല ചൂഷണത്തിനെതിരെയുള്ള ജാഗ്രത. ഇവയെല്ലാമാണ് ഗാന്തിഗിരി കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ മഷിത്തണ്ടിന്റെ കഥാ തന്തു. ഹൈറേഞ്ചിലെ ദുരിതത്തോട് മല്ലിട്ടു പഠിക്കുന്ന ശങ്കുവിന്റെയും കൊച്ചിയിലെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കിരണിന്റെ ആശയസംഘര്‍ഷം ചിത്രത്തില്‍ അവതരിപ്പിക്കുന്നു.
 
അധ്യാപകനായ അനീഷ് ഉറുബിലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ന്ത്രി എം കെ മുനീറും കവി മുരുകന്‍ കാട്ടാക്കടയും അതാത് കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. മാസ്റ്റര്‍ മിനോണ്‍,സീമാ ജി നായര്‍,പ്രിയങ്ക മങ്കിപെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മാസ്റ്റര്‍ ആന്റണി, മാസ്റ്റര്‍ ഓഗന്‍, ജാനകി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് പുതുമുഖം ജിന്റോ ജോണാണ്.ഗാനരചന ജയകുമാര്‍ ചെങ്ങമനാട്. ചിത്രീകരണം പൂര്‍ത്തീകരിച്ച മഷിത്തണ്ട് ഉടന്‍ തീയേറ്റരുകളില്‍ എത്തും.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.