പൊലീസും കേസും ലാത്തിച്ചാർജ്ജും ഒക്കെ സഹിക്കും എന്നാലും ആചാരം ലംഘിക്കാൻ വിടില്ല!

Webdunia
വെള്ളി, 16 നവം‌ബര്‍ 2018 (10:23 IST)
ഭൂമാതാ ബ്രിഗേഡ് നേതാവും ആക്‌ടിവിസ്‌റ്റുമായ തൃപ്തി ദേശായിയും സംഘവും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതോടെ പുറത്ത് നടക്കുന്ന പ്രതിഷേധവും ശക്തമായിരിക്കുകയാണ്. എന്നാൽ തൃപ്‌തി ദേശായി ശബരിമലയിലേക്ക് കടത്തിവിടില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രൻ വ്യക്തമാക്കി.
 
ഈ 62 ദിവസങ്ങളിൽ വരുന്ന എല്ലാ സ്‌ത്രീകളേയും തടയുക തന്നെ ചെയ്യുമെന്നും ഇത് തൃപ്‌തി ദേശായിക്ക് മാത്രം ബാധകമായുള്ളതല്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി. മാത്രമല്ല, 'പിണറായി വിജയന്റെ പിടിവാശിയാണ് കാര്യങ്ങൾ വഷളാക്കിയത്, പൊലീസും കേസും ലാത്തിച്ചാർജ്ജും ഒക്കെ സഹിക്കും എന്നാലും ആചാരം ലംഘിക്കാൻ വിടില്ല'- അദ്ദേഹം വ്യക്തമാക്കി.
 
ഈ സ്ഥിയിൽ തൃപ്‌തി ദേശായി തിരിച്ചുപോകണം എന്നുതന്നെയാണ് ഞങ്ങളുടെ ആവശ്യം. വിശ്വാസികൾക്കെതിരെയാണ് ഇപ്പോൾ സർക്കാർ പ്രവർത്തിക്കുന്നത്. തൃപ്‌തി തിരിച്ച് പോകുന്നതുവരെ വിമാനത്താവളത്തിന് പുറത്തുള്ള പ്രതിഷേധം ശക്തമായി തന്നെ തുടരുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

Next Article