ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 19 ജൂണ്‍ 2024 (17:26 IST)
ആലപ്പുഴ: ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ യുവാവിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കായംകുളം ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. 
 
ബുധനാഴ്ച വെളുപ്പിനു നടക്കാനിറങ്ങിയ ആളുകളാണ് മൃതദേഹം കണ്ടത്. ഉടൻ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.
 
മരിച്ചു ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

അനുബന്ധ വാര്‍ത്തകള്‍

Next Article