ബാംഗ്ലൂരില്‍ നഴ്സിംഗിനു പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിതുര എട്ടാം കല്ല് നെല്ലിക്കുന്ന് ഗീത ഭവനില്‍ പ്രസന്ന ഗീത ദമ്പതികളുടെ മകള്‍ ഗാഥ എന്ന 21 കാരിയാണു കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.
കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്ന സമയത്തായിരുന്നു സംഭവം. വിതുര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബി.എസ്.സി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ഈ പെണ്‍കുട്ടി രണ്ട് ദിവസം മുമ്പാണ് വീട്ടിലെത്തിയത്.