ഇനി ഉപദേശമില്ല, കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ കർശനനടപടിയെന്ന് ഡിജിപി

Webdunia
വ്യാഴം, 25 ജൂണ്‍ 2020 (12:42 IST)
തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്കെതിരെ ഇനി ഉപദേശങ്ങൾ ഉണ്ടാവില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
 
ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുന്നില്ല. പലരും മാസ്ക് പോലും ധരിക്കുന്നില്ല.ഇനി ഇക്കാര്യത്തിൽ ഉപദേശം ഉണ്ടാവില്ലെന്നും അറസ്റ്റും പിഴയും ഉൾപ്പടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ആറുജില്ലകള്‍ കേന്ദ്രീകരിച്ച് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഡിജിപിയുടെ വിശദീകരണം.
 
കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുന്നവർ സാമൂഹ്യഅകലം പാലിക്കണമെന്നും ഇക്കാര്യം ഉറപ്പ് വരുത്താൻ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.കടകളിൽ കൂട്ടം കൂടി നിന്നാൽ കൂട്ടം കൂടി നിന്നവർക്കെതിരെയും കടയുടമയ്‌ക്കെതിരെയും നടപടിയുണ്ടാകുമെന്നും ഡിജിപി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article