മൂല്യനിർണയം റെക്കോർഡ് വേഗത്തിൽ പൂർത്തിയായി, എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് ആദ്യവാരം തന്നെ

അഭിറാം മനോഹർ
ഞായര്‍, 21 ഏപ്രില്‍ 2024 (14:42 IST)
എസ്എസ്എൽസി,ടിഎച്ച്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയം ശനിയാഴ്ച പൂർത്തിയായി. തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കി മെയ് ആദ്യവാരം തന്നെ ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 19നായിരുന്നു ഫലപ്രഖ്യാപനം.
 
70 ക്യാമ്പുകളിലായി ഏപ്രിൽ മൂന്നിനാണ് മൂല്യനിർണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസർമാരടക്കം 10,500 അധ്യാപകർ പങ്കെടുത്ത് റെക്കോർഡ് വേഗത്തിലായിരുന്നു മൂല്യനിർണയം. വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് എൻട്രിയാണ് ഇപ്പോൾ നടക്കുന്നത്. ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയം ഒരാഴ്ചക്കകം പൂർത്തിയാക്കും. തിരെഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഫലപ്രഖ്യാപനം വൈകുമെന്നാണ് നേരത്തെ കരുതിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article