മാസങ്ങള്‍ നീണ്ട രാഷ്‌ട്രീയ അനിശ്ചിതത്വത്തിന് ജമ്മു കശ്‌മീരില്‍ പരിസമാപ്‌തിയായി. സംസ്ഥാനത്തിന്റെ ആദ്യ വനിത മുഖ്യമന്ത്രിയായി മെഹ്‌ബൂബ മുഫ്‌തി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ബി ജെ പി എം എൽ എ നിർമൽ സിങ്ങാണ് ഉപമുഖ്യമന്ത്രി.
രാജ്‌ഭവനില്‍ രാവിലെ 11 മണിക്ക് നടന്ന ചടങ്ങങ്ങില്‍ ഗവർണർ എൻ എൻ വൊഹ്റ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഖ്യകക്ഷിയായ ബി ജെ പിയുടേത് അടക്കം 23 പേർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും ജിതേന്ദ്ര സിങും പങ്കെടുത്തു.
എന്നാല്‍, പി ഡി പിയുടെ മുതിർന്ന നേതാവും എം എൽ എയുമായ താരിഖ് കറാ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. പുതിയ മന്ത്രിസഭയിലേക്ക് മന്ത്രിമാരെ തെരഞ്ഞെടുത്തതിലുള്ള അഭിപ്രായവ്യത്യാസമാണ് ചടങ്ങിൽ നിന്ന് വിട്ട് നിൽക്കാൻ കാരണമായത്.
മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്റെ മരണശേഷമാണ് സഖ്യസര്‍ക്കാര്‍ അനിശ്ചിതത്വത്തിലായത്. സഈദിന്റെ മരണശേഷം മെഹബൂബ മുഫ്തി പി ഡി പിയുടെ നേതൃസ്ഥാനത്തത്തെിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വൈകുകയായിരുന്നു.