ശ്രീജിത്തിന്‍റെ സമരം മുതലെടുക്കാനെത്തിയ ചെന്നിത്തലയെ ചോദ്യം ചെയ്‌ത യുവാവിനെ യൂത്ത് കോണ്‍ഗ്രസ് ആക്രമിച്ചു; വാരിയെല്ല് തകര്‍ന്ന് ആന്‍ഡേഴ്‌സണ്‍ ആശുപത്രിയില്‍

Webdunia
വെള്ളി, 19 ജനുവരി 2018 (16:35 IST)
പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്തുന്ന സമരം മുതലെടുക്കാന്‍ വന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത യുവാവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു.

മുന്‍ കെഎസ്‌യു പ്രവര്‍ത്തകനും ശ്രീജിത്തിന്റെ സുഹൃത്തുമായ ആന്‍ഡേ‍ഴ്സനെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ഉച്ചയ്ക്ക് സെക്രട്ടറിയേറ്റിനു സമീപത്തുവച്ച് മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ വാരിയെല്ലിന് പരുക്കേറ്റ യുവാവിനെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസുകാർ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അൻഡേഴ്സണ്‍ പറഞ്ഞു.

ശ്രീജിത്തിന്റെ സമരം കൊതുകുകടി കൊള്ളലാണെന്ന് മുമ്പ് അധിക്ഷേപിച്ച ചെന്നിത്തല കഴിഞ്ഞയാഴ്‌ച സമര പന്തലില്‍ എത്തിയിരുന്നു. ഈ സമയം ശ്രീജിത്തിനൊപ്പമുണ്ടായിരുന്ന ആന്‍‌ഡേഴ്‌സണ്‍ സമരത്തെ പരിഹസിച്ച ചെന്നിത്തലയോട് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article