സോളാര്‍ കേസില്‍ പ്രതി സരിത എസ് നായര്‍ പത്തനംതിട്ട ജയിലില്‍ വെച്ച് എഴുതിയ കത്ത് സ്വകാര്യമല്ലെന്ന് സോളാര്‍ കമ്മിഷന്‍. കത്ത് ഹാജരാക്കാനാകില്ലെന്ന സരിതയുടെ വാദം തള്ളിയ കമ്മിഷന്‍ ഉടന്‍ തന്നെ അത് ഹാജരാക്കണമെന്നും പറഞ്ഞു. ടേംസ് ഓഫ് റഫറൻസിൽ പറയാത്ത കാര്യമായതിനാൽ കത്ത് ഒഴിവാക്കണമെന്ന നിലപാട് സരിതയുടെ അഭിഭാഷകൻ സ്വീകരിച്ചെങ്കിലും കമ്മിഷന്‍ അനുവദിച്ചില്ല.
കത്ത് ഹാജരാക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന് സരിതയുടെ അഭിഭാഷകന്‍ കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. നാളെ ഹാജരാകേണ്ടിയിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പേഴ്സണൽ സ്റ്റാഫ് അംഗം ടെനി ജോപ്പന്‍ ഹാജരാകാതിരിക്കുന്ന നടപടിയെയും കമ്മിഷന്‍ വിമര്‍ശിച്ചു.
കോടതിയില്‍ ഹാജരാകാതിരുന്ന സരിതയുടെ നടപടിയെ കഴിഞ്ഞ ദിവസം കമ്മിഷന്‍ വിമര്‍ശിച്ചിരുന്നു. പല കാര്യങ്ങളും പറയാന്‍ സരിത തയ്യാറാകുന്നില്ലെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. കോടതികളില്‍ നിന്ന് കോടതികളിലേക്ക് യാത്ര ചെയ്യുന്നതിനാല്‍ കൃത്യസമയത്ത് കമ്മിഷനില്‍ ഹാജരാകാന്‍ തനിക്ക് കഴിയുന്നില്ലെന്നും കേസില്‍ തനിക്ക് ബാഹ്യസമ്മര്‍ദ്ദമുണ്ടെന്നും സരിത അറിയിച്ചിരുന്നു.
എല്ലാ കക്ഷികളുടേയും അഭിഭാഷകരോട് തിങ്കളാഴ്ച ഹജരാകാന്‍ കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. കമ്മിഷനെ ചെറുതായി കാണരുതെന്ന മുന്നറിയിപ്പും ജസ്റ്റിസ് ജി ശിവരാജൻ നൽകി.