സോളാര്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ലാവ്‌ലിന്‍ കേസില്‍ ഇപ്പോള്‍ ഹര്‍ജി നല്കാനുള്ള നീക്കം രാഷ്‌ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാവ്‌ലിന്‍ കേസില്‍ ഉടന്‍ വിസ്താരം തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു വാര്‍ത്താസമ്മേളനം.
സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജി നല്കിയത് ഗൂഢാലോചനയാണെന്നും കോടിയേരി ആരോപിച്ചു. ഇത്, രാഷ്‌ട്രീയപ്രേരിത ഗൂഢാലോചനയാണ്. കഴിഞ്ഞ രണ്ടു വര്‍ഷവും രണ്ടു മാസവും ഉമ്മന്‍ ചാണ്ടി ഉറങ്ങുകയായിരുന്നോ എന്നും കോടിയേരി ചോദിച്ചു. സോളാര്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ആരോപണം ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ഇന്നലെ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെതിരായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ എസ് എസും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ലാവ്‌ലിന്‍ അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള തുറുപ്പുചീട്ടാണെന്നും കോടിയേരി ബാലകൃഷ്‌ണന്‍ ആരോപിച്ചു.