വെള്ളാപ്പള്ളിയുടെ കൂടെ കുറച്ച് ആളുകള്‍ മാത്രമേയുള്ളൂ: കോടിയേരി

Webdunia
തിങ്കള്‍, 26 ഒക്‌ടോബര്‍ 2015 (11:52 IST)
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം കുറച്ച് ആളുകള്‍ മാത്രമേയുള്ളൂവെന്ന്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്എന്‍ഡിപി സിപിഎമ്മിനെതിരെ ഒരു നിലപാടും എടുത്തിട്ടില്ല. വെള്ളാപ്പള്ളി മാത്രമാണ് ഒരു നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹമാണ്. വിഎസ് അച്യുതാനന്ദന്‍ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ നേതാവാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നും വ്യത്യസ്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. അന്ന് ലഭിച്ച വോട്ട് ഇത്തവണ ബിജെപിക്ക് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ്. കേരള സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നില്ല. പൊതുവിതരണ മേഖലയിലെ പ്രവര്‍ത്തനം മന്ദീഭവിച്ചു. യുഡിഎഫിന് നാടിനോടൊ ജനങ്ങളോടൊ ഒരു പ്രതിബദ്ധതയുമില്ളെന്നും സി.പി.എം പി.ബി അംഗം പിണറായി പറഞ്ഞു.