കോഴിക്കടത്ത് ടൂറിസ്റ്റ് ബസിലൂടെയും

Webdunia
തിങ്കള്‍, 23 മാര്‍ച്ച് 2015 (20:03 IST)
തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് നികുതി വെട്ടിച്ച് കോഴികടത്തുന്നതിനു ടൂറിസ്റ്റ് ബസും ഉപയോഗപ്പെടുത്തിയത് അധികൃതരുടെ പിടിയിലായി. സംശയം തോന്നി വാഹനം പരിശോധിച്ചപ്പോഴാണ്‌ ബസിനുള്ളില്‍ പെട്ടികളിലാക്കി സൂക്ഷിച്ചിരുന്ന 960 കോഴികളെ പിടിച്ചെടുത്തത്.

സെയില്‍സ് ടാക്സ് ഉദ്യോഗസ്ഥരായ മനോജ്, ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു വിഴിഞ്ഞം തിയേറ്റര്‍ ഭാഗത്തു നിന്ന് വാഹനവും കോഴികളും കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.