ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് ഏത് അന്വേഷണം നേരിടാനും തയ്യറാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി.ശിവഗിരി മുന്‍ മഠാധിപതി ശാശ്വതികാനന്ദസ്വാമിയുടെ മരണം കൊലപാതകമെന്ന് ശ്രീനാരായണ ധര്‍മവേദി നേതാവും ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റുമായ ഡോ. ബിജു രമേശ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് തുഷാറിന്റെ പ്രതികരണം.
ബിജു രമേശിന്റേത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ബിജു ആരുടെ ചട്ടുകമാണെന്ന് മനസ്സിലായി. ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയെന്ന് പറയുന്ന പ്രിയനെ താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വ്യക്തിപരമായി അയാളെ അറിയില്ലെന്നും സിബിഐ അന്വേഷണത്തിന് തങ്ങള്‍ തന്നെ കത്ത് നല്‍കുമെന്നും തുഷാര്‍ വ്യക്തമാക്കി.