ഷഹീദ്​ ബാവ കൊലക്കേസ്: ഒന്‍പത് പ്രതികള്‍ക്ക് ജീവപര്യന്തം

Webdunia
വ്യാഴം, 9 ഒക്‌ടോബര്‍ 2014 (13:02 IST)
കൊടിയത്തൂര്‍ ഷഹീദ്​ ബാവ കൊലക്കേസില്‍ ഒമ്പത്​ പ്രതികള്‍ക്ക് ജീവപര്യന്തം.ഇതുകൂടാതെ പ്രതികള്‍ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണം.

നേരത്തെ കേസില്‍ അബ്ദുറഹ്മാന്‍, അബ്ദുള്‍കരീം, കോട്ടമ്മല്‍ നാസര്‍, മാളിയേക്കല്‍ ഫയാസ്​, കളത്തിങ്ങല്‍ നാജിദ്​, റാഷിദ്​, ഷിജാസ്​ റഹ്മാന്‍ ജംഷീര്‍, ഷാഹുല്‍ ഹമീദ്​ എന്നിവര്‍ കുറ്റക്കാരാണെന്നാണ്​ കോടതി കണ്ടെത്തിയിരുന്നു.

2011 നവംബര്‍ ഒന്‍പത് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.കൊടിയത്തൂരില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന് സമീപം വെച്ച് ഷഹീദ് ബാവ ഒരു സംഘം ആളുകളുടെ മര്‍ദനത്തിനിരയാകുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഷഹീദ് ബാവ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നവംബര്‍ 13 ന് മരണപ്പെടുകയായിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.