സംസ്ഥാന സ്കൂള്‍ കായികമേളയുടെ മൂന്നാം ദിനം പാലക്കാട് പറളി സ്കൂളിലെ താരമായ അഫ്സല്‍, കോഴിക്കോട് നെല്ലിപ്പോയ് സ്കൂളിലെ താരമായ കെ ആര്‍ ആതിര, കോതമംഗലം മാര്‍ ബേസിലിന്‍െറ താരമായ ബിബിന്‍ ജോര്‍ജ് എന്നിവര്‍ക്ക് ഇരട്ട സ്വര്‍ണ്ണം.
സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ മുഹമ്മദ് അഫ്സല്‍ ദേശീയ റെക്കോഡോടെയാണ് അഫ്സല്‍ സ്വര്‍ണ്ണം നേടിയത്. കഴിഞ്ഞ 5000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. ജൂനിയര്‍ വിഭാഗം 1500 മീറ്ററില്‍ മീറ്റ് റെക്കോഡോടെയാണ് ആതിര സ്വര്‍ണ്ണം നേടിയത്. കഴിഞ്ഞ ദിവസം 3000 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു.
സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടിയ ബിബിന്‍ കഴിഞ്ഞ ദിവസം 3000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണം നേടിയിരുന്നു.ജൂനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്ത മത്സരത്തില്‍ അനീഷ് എ. സ്വര്‍ണം നേടി. പാലക്കാട് പറളി സ്കൂളിലെ താരമാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തില്‍ കെ.ആര്‍. സുജിത സ്വര്‍ണം നേടി. കഴിഞ്ഞ ദിവസം 5000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയ സുജിത്തിന്‍െറ സഹോദരിയാണ് സുജിത.
സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ കോഴിക്കോടിന്‍െറ തെരേസ ജോസഫ് സ്വര്‍ണം നേടി. മെഡല്‍ പട്ടികയില്‍ എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ മുന്നേറുന്നു. അതേസമയം സ്കൂളുകളുടെ പോരാട്ടം ഇഞ്ചോടിഞ്ച് കനക്കുകയാണ്. ഏഴ് സ്വര്‍ണവും 46 പോയന്‍റുമായി കോതമംഗലം മാര്‍ ബേസില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ പറളിയും സെന്‍റ് ജോര്‍ജും തൊട്ടുപിന്നിലുണ്ട്.