ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്ന് ആരോപണവിധേയനായ പ്രിയന് പറഞ്ഞു. വാര്‍ത്താക്കുറിപ്പിലാണ് പ്രിയന് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പേജുള്ള കത്തായാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്ക് പങ്കില്ല. സ്വാമിയെ കൊന്നതാണെന്ന് ആരോടും പറഞ്ഞിട്ടില്ല.തന്നെ കരുവാക്കാന്‍ ശ്രമം നടക്കുകയാണ്. രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യം. ഇനിയും ഏത് അന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണെന്നും വാര്‍ത്താക്കുറിപ്പില്‍ പ്രിയന് വ്യക്തമാക്കുന്നു.
മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിച്ച് ശീലമില്ലാത്തതിനാല്‍ ആണ് വാര്‍ത്താക്കുറിപ്പിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും പ്രിയന് വ്യക്തമാക്കി. ബിജു രമേശിനെ ഫോണിലൂടെയോ നേരിട്ടോ പരിചയമില്ല. ശേഷിക്കുന്ന ജീവിതം മാന്യമായും സമാധാനമായും ജീവിക്കാന്‍ അനുവദിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.