ബിജുവിന്റെ വ്യക്തിഹത്യ സഹിക്കാനാവാതെ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിട്ടുണ്ട്: സരിതാ

Webdunia
ചൊവ്വ, 15 ഡിസം‌ബര്‍ 2015 (14:13 IST)
സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ വ്യക്തിഹത്യ സഹിക്കാൻ കഴിയാതെ വന്നപ്പോൾ ആത്മഹത്യയ്‌ക്ക് ശ്രമിച്ചിട്ടുണ്ടെന്ന് വിവാദനായിക സരിതാ എസ്‌ നായര്‍. സോളാര്‍ കമ്മിഷനില്‍ ഹാജരായി മൊഴി നല്‍കുകയായിരുന്നു സരിത. ബിജു പലവട്ടം വ്യക്‌തിഹത്യ നടത്തിയിട്ടുണ്ട്. തന്നെ പലപ്പോഴും ബിജു മോശമായി ചിത്രീകരിച്ചുവെന്നും ജസ്‌റ്റീസ് ശിവരാജൻ കമ്മിഷൻ മുമ്പാകെ അവര്‍ മൊഴി നൽകി.

ബിജുവുമായി കണ്ടുമുട്ടാനുണ്ടായ സാഹചര്യങ്ങളും സരിത കമ്മിഷന് മുമ്പില്‍ വിശദീകരിച്ചു. ദാമ്പത്യ ബന്ധം തകർക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബിജു ഓരോ കാര്യങ്ങളും ചെയ്തിരുന്നതെന്നും സരിത കമ്മീഷനില്‍ പറഞ്ഞു. ഈ മാസം ഏഴിന്‌ നടക്കേണ്ടിയിരുന്ന മൊഴി നല്‍കലാണ്‌ സരിതയുടെ ആവശ്യപ്രകാരം കമ്മിഷന്‍ ഇന്നത്തേയ്‌ക്ക് നീട്ടി നല്‍കിയത്‌.