സോളാര്‍ റിപ്പോര്‍ട്ട് അതിന്റെ വഴിക്ക്, സരിത തമിഴ്‌നാട്ടില്‍ തിരക്കിലാണ് - ലക്ഷ്യം മറ്റൊരു സംരംഭം

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (13:46 IST)
സോളാർ തട്ടിപ്പ് കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മിഷന്റെ റിപ്പോർട്ട് സര്‍ക്കാര്‍ വ്യാഴാഴ്‌ച നിയമസഭയില്‍ വെക്കാനിരിക്കെ വിവാദനായികയായ സരിത എസ് നായര്‍ തിരക്കിലാണ്. തമിഴ്‌നാട്ടില്‍ പുതിയ ബിസിനസ് ആ‍രംഭിക്കുന്നതിന്റെ തിരക്കിലാണ് സരിത.

കന്യാകുമാരി ജില്ലയിലെ തക്കലയില്‍ വിഎസ് ഇക്കോ ഇൻഡസ്ട്രീസ് എന്ന പുതിയ സംരംഭമാണ് സരിത ആരംഭിച്ചത്. കടലാസ് ബാഗ്, കപ്പ്, പ്ലേറ്റ് എന്നിവ നിർമിച്ച് വിൽക്കുന്ന സ്ഥാപനത്തിന്റെ നിർമാണയൂണിറ്റ് തക്കല കുലശേഖരം റോഡിൽ പദ്മനാഭപുരത്തിന് സമീപത്താണ്.

കന്യാകുമാരി, മാർത്താണ്ഡം എന്നിവിടങ്ങളിലും സ്ഥാപനം തുടങ്ങുന്നതിന് പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ടെന്ന് സരിത വ്യക്തമാക്കി. വ്യവസായ സൌഹൃദ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് തടസങ്ങളില്ല. ഏകജാലക സംവിധാനത്തിലൂടെ ലൈസൻസും മറ്റ് അനുമതികളും പെട്ടെന്ന് ലഭിക്കും. കേരളത്തിലു ഇതുപോലെയുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ നിന്നും വിട്ടു നിന്ന് തമിഴ്‌നാട്ടില്‍ കൂടുതല്‍ സംരഭങ്ങള്‍ ആരംഭിക്കാനാണ് തീരുമാനമെന്നും സരിത വ്യക്തമാക്കി.

വ്യാഴാഴ്‌ചയാണ് നിയമസഭയിൽ സോളാർ കേസിന്റെ റിപ്പോർട്ട് സര്‍ക്കാര്‍ വെക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിന് തടസമില്ലെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.

സോളാർ കേസിൽ ജുഡിഷ്യൽ കമ്മിഷന്റെ അന്വേഷണത്തിനായി നിശ്ചയിച്ച ടേംസ് ഒഫ് റഫറൻസിന് പുറത്തുള്ള കാര്യങ്ങൾ അന്വേഷിക്കാമോ എന്ന കാര്യത്തിലാണ് സർക്കാർ നിയമോപദേശം തേടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article