സരിതയുടെ കത്ത് കണ്ടെടുക്കണം: കോടിയേരി

ചൊവ്വ, 7 ഏപ്രില്‍ 2015 (14:45 IST)
സോളാർ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായർ പത്തനംതിട്ട ജയിലിൽവെച്ച് എഴുതിയ കത്ത് കേരളാ രാഷ്‌ട്രീയത്തില്‍ ചൂട് പിടിച്ച സാഹചര്യത്തില്‍ കത്ത് പൊലീസ് കണ്ടെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സോളാർ കമ്മീഷൻ സരിതയുടെ കത്ത് തെളിവായി സ്വീകരിക്കണം. ആരോപണ വിധേയരായവർക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിരന്തരമായി ആരോപണങ്ങള്‍ കേള്‍ക്കുന്ന യുഡിഎഫ് സർക്കാരിന് കെട്ടുറപ്പ് നഷ്ടമായി. ധനമന്ത്രി കെ എം മാണിക്കെതിരെപതിവായി ആരോപണങ്ങള്‍ ഉന്നയിക്കുന്ന സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോർജിനെതിരെ പുറത്താക്കണമെന്ന കേരള കോൺഗ്രസിന്റെ ആവശ്യം ഇതുവരെ യുഡിഎഫ് അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കെഎം മാണി എന്തിനാണ് യു.ഡി.എഫിൽ തുടരുന്നതെന്നും കോടിയേരി ചോദിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക