മകനെ കഴുത്തു ഞെരിച്ചു കൊന്ന പിതാവ് ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍
ബുധന്‍, 2 സെപ്‌റ്റംബര്‍ 2020 (08:42 IST)
ഒമ്പതു വയസു മാത്രം പ്രായമുള്ള ഏക മകനെ കഴുത്തു ഞെരിച്ചു കൊന്നശേഷം പിതാവ് ആത്മഹത്യ ചെയ്തു. തലസ്ഥാന നഗരിയിലെ മാരനല്ലൂരിലാണ് കഴിഞ്ഞ ദിവസം രാവിലെ നാടിനെ നടക്കുന്ന ഈ സംഭവം നടന്നത്.
 
തിരുവനന്തപുരത്തെ വികാസ് ഭവനില്‍ വ്യവസായ വകുപ്പില്‍ ലാസ്റ് ഗ്രിഡ് ജീവനക്കാരനായ സലിം ആണ് തന്റെ ആദ്യ ഭാര്യയിലുള്ള മകന്‍ ആഷിലിനെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം അടുക്കളയില്‍ തൂങ്ങിമരിച്ചത്. സലീമിന്റെ കൈയിലെ ഞരമ്പുകളും മുറിഞ്ഞിരുന്നു. മാറനല്ലൂര്‍ കണ്ടല സ്‌കൂളില്‍ പഠിക്കുന്ന ആഷ്ലിന്‍ കട്ടില്‍ മരിച്ച നിലയിലാണ് കാണപ്പെട്ടത്.
 
കഴിഞ്ഞ ദിവസം രാവിലെ സലീമിന്റെ സഹോദരി ഇവര്‍ക്ക് ഭക്ഷണവുമായി വന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. സലീമിന്റെ ആദ്യ ഭാര്യ മരിച്ചപ്പോള്‍ ആ ജോലിയാണ് സലീമിന് ലഭിച്ചത്. പിന്നീട് സലിം രണ്ടാമതും വിവാഹം കഴിച്ചെങ്കിലും അവര്‍ പിണങ്ങിപ്പോയി. രണ്ടാഴ്ച മുമ്പ് സലീം  വീണ്ടും വിവാഹം കഴിച്ചെങ്കിലും അവരും പിണങ്ങിപ്പോയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article