താഴ്‌മൺ തന്ത്രികുടുംബത്തിലെ മുതിർന്ന അംഗം ദേവകി മഹേശ്വരര് അന്തർജനത്തെയും മകൾ മല്ലിക നമ്പൂതിരിയെയും പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി. ശബരിമലയിലെ യുവതീപ്രവേശത്തിനെതിരെ പമ്പയിൽ പ്രതിഷേധ സൂചകമായി നാമജപം നടത്തിയിരുന്നവരായിരുന്നു ഇരുവരും.
പമ്പയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. തന്ത്രി കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, കെ സുരേന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പമ്പയില്‍ ബിജെപി നാമജപ മന്ത്രോച്ചാരണം തുടങ്ങി.
അതേസമയം, സ്‌ത്രീകൾ ഉൾപ്പെടെയുള്ള നിരവധിപേർ മലകയറാൻ എത്തിയിരുന്നെങ്കിലും പ്രതിഷേധക്കാർ തടഞ്ഞിരുന്നു. രാവിലെ 45 വയസ്സുള്ള യുവതി പമ്പ കടന്ന് സ്വാമി അയ്യപ്പൻ റോഡിലേക്കു പ്രവേശിച്ചെങ്കിലും തുടർന്ന് അങ്ങോട്ട് പോകാൻ കഴിയാതെ മടങ്ങുകയായിരുന്നു.