പെണ്‍കുട്ടിയെ കുത്തിക്കൊന്ന സംഭവം: വര്‍ഷങ്ങളായി പ്രതി ശല്യംചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ്

ശ്രീനു എസ്
വ്യാഴം, 17 ജൂണ്‍ 2021 (13:34 IST)
പ്രണയം നിരസിച്ചതിന് മലപ്പുറത്ത് 21കാരിയെ യുവാവ് കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി വിനീഷ് വര്‍ഷങ്ങളായി മകളെ ശല്യപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് ബാലചന്ദ്രന്‍. മകളെ ശല്യപ്പെടുത്തിയതിന് മുന്‍പ് പ്രതിയുടെ പേരില്‍ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. 
 
കഴിഞ്ഞ ദിവസം ബാലചന്ദ്രന്‍ നടത്തിയിരുന്ന സികെ സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ തീപിടുത്തമുണ്ടായിരുന്നു. ഇതിനുപിന്നിലും പ്രതി തന്നെയാണെന്നാണ് പൊലീസ് കരുതുന്നത്. വീട്ടില്‍ നിന്ന് ബാലചന്ദ്രന്റെ ശ്രദ്ധമാറ്റുന്നതിനാണ് സ്ഥാപനത്തില്‍ തീയിട്ടതെന്നാണ് കരുതുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article