പീഡനക്കേസിലെ പ്രതിയായ യുവാവ് പൊലീസ് വലയിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ കേസില്‍ നെട്ടയം മണികണ്ഠേശ്വരം പുതുവല്‍ പുത്തന്‍ വീട്ടില്‍ അനൂപ് എന്ന 23 കാരനാണു പേരൂര്‍ക്കട പൊലീസിന്റെ പിടിയിലായത്.
ഓട്ടോറിക്ഷാ ഡ്രൈവറായ അനൂപ് സെപ്തംബര്‍ 14 നാണ് വട്ടിയൂര്‍ക്കാവ് സ്വദേശിനിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വേളാങ്കണ്ണിയിലും പ്രതിയുടെ ബന്ധുവീടുകളിലുമായി കുട്ടിയെ താമസിപ്പിച്ചു വരികയായിരുന്നു. പേരൂര്‍ക്കട സിഐ കെ പ്രദീപിന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നടത്തിയ പരിശോധനയിലാണ് പ്രതിയെ വലയിലാക്കാന്‍ കഴിഞ്ഞത്. എസ്ഐമാരായ ഉദയകുമാര്‍, നാസറുദ്ദീന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തിരുന്നു.