അഞ്ചാം ക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്കൂള്‍ പ്രധാനാദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. തോവാള അഗസ്തീശ്വരം ഇരവിപുതൂറ് സ്വദേശി സുബ്രഹ്മണ്യന് എന്ന 43കാരനാണു പൊലീസ് പിടിയിലായത്.
തിരുനെല്‍വേലി ജില്ലയിലെ നാങ്കുനേരി ശൂരങ്കുടി സര്‍ക്കാര്‍ സ്കൂള്‍ പ്രധാനാദ്ധ്യാപകനായ സുബ്രഹ്മണ്യന് വിദ്യാര്‍ത്ഥിനിയെ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുയാണു പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.