വീട്ടമ്മയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

Webdunia
ശനി, 10 ഒക്‌ടോബര്‍ 2015 (19:37 IST)
വീട്ടമ്മയെ പീഡിപ്പിക്കുകയും വീട്ടില്‍ നിന്ന് 3000 രൂപ കവര്‍ച്ച ചെയ്യുകയും ചെയ്ത കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടത്തുമല മണലയത്തു പച്ച അഭിലാഷ് ഭവനില്‍ ഉണ്ണി എന്നു പേരുള്ള അഭിജിത് (23) ആണ് കിളിമാനൂര്‍ പൊലീസിന്‍റെ പിടിയിലായത്.
 
വീട്ടില്‍ മറ്റാരുമില്ലാതിരുന്ന തക്കം നോക്കി സംഘമായാണ് അഭിജിത്ത് തട്ടത്തുമല സ്വദേശിനിയുടെ വീട്ടില്‍ കയറി പീഡിപ്പിച്ച ശേഷം പണം കവര്‍ന്ന് മുങ്ങിയത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം തുടരുന്നെന്ന് കിളിമാനൂര്‍ സി.ഐ എസ്.ഷാജി പറഞ്ഞു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  
 
കിളിമാനൂര്‍ സി.ഐ ഷാജി, എസ്.ഐമാരായ സുരേഷ് കുമാര്‍, അജിത് ഗോവിന്ദകുറുപ്പ്, ജലാലുദ്ദീന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണു പ്രതിയെ പിടികൂടിയത്.