പീഡനാരോപണം: സി പി എം കൌണ്‍സിലര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു

Webdunia
വെള്ളി, 4 നവം‌ബര്‍ 2016 (08:33 IST)
കൂട്ടബലാത്സംഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് വടക്കാഞ്ചേരി നഗരസഭ കൌണ്‍സിലര്‍ പി എന്‍ ജയന്തനെതിരെ അന്വേഷണം ആരംഭിച്ചു. ഡി വൈ എഫ് ഐ ബ്ലോക്ക് ജോയിന്റെ സെക്രട്ടറിയും കൌണ്‍സിലറുമായ ജയന്തന്‍ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് തന്നെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം.
 
മുഖ്യമന്ത്രിയുടെ മീഡിയ സെല്‍ പരാതി സ്വീകരിച്ച ഉടന്‍ തന്നെ തൃശൂര്‍ റേഞ്ച് ഐ ജി എം ആര്‍ അജിത് കുമാറില്‍ നിന്ന് പ്രാഥമികാന്വേഷണ വിവരങ്ങള്‍ തേടി. കൂടാതെ, നേരത്തെ യുവതി പരാതി നല്കിയപ്പോള്‍ അന്വേഷിച്ച പേരാമംഗലം സി ഐ മണികണ്ഠനില്‍ നിന്ന് ഐ ജി നേരിട്ട് വിശദീകരണം എടുത്തു. വിശദീകരണം നല്കിയെന്ന് സി ഐ സ്ഥിരീകരിച്ചു.
 
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് സംഭവം ലോകമറിഞ്ഞത്. തുടന്ന്, കഴിഞ്ഞദിവസം ഭാഗ്യലക്ഷ്‌മിക്കൊപ്പം യുവതിയും ഭര്‍ത്താവും വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇത് രണ്ടിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സിറ്റി പൊലീസ് കേസ് അന്വേഷിക്കുന്നത്.
Next Article