വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍ പിടിയില്‍

Webdunia
ഞായര്‍, 26 ഫെബ്രുവരി 2017 (15:53 IST)
ബസില്‍ യാത്ര ചെയ്യവേ വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം രാമനാട്ടുകര സ്വദേശി ഡോ.കെ.ഷാഹുല്‍ ഹമീദ് എന്ന 40 കാരനെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
 
ബസ് കല്‍പ്പറ്റയിലെത്തിയപ്പോഴാണ് വനിതാ ഡോക്ടറുടെ സീറ്റ് കാലിയായപ്പോള്‍ ഡോ.ഷാഹുല്‍ ഹമീദ് ഇരുന്നത്. വൈത്തിരിയില്‍ എത്തിയപ്പോള്‍ വനിതാ ഡോക്ടറെ സ്പര്‍ശിക്കാന്‍ തുടങ്ങിയതോടെ വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബസ് ചുരം കയറിത്തുടങ്ങിയതോടെ പ്രതി കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്ന് പരാതിപ്പെട്ടതോടെ യാത്രക്കാരും ഇടപെട്ടു. 
 
ഇവരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്  ബസ് അടിവാരം പൊലീസ് ഔട്ട് പോസ്റ്റിലേക്ക് വിട്ടു. ഇതിനിടെ ഡോ.ഷാഹുല്‍ ഹമീദ് ബസില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ പ്രതിയെ പിടിച്ചുവയ്ക്കുകയായിരുന്നു. 
Next Article