ബാര്‍ കോഴ കേസില്‍ വിവരങ്ങള്‍ ചോരുന്നത് വിജിലന്‍സിന്റെ വിശ്വാസ്യത തകര്‍ക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത് നിയമവ്യവസ്ഥയോടുള്ള ഒരു വെല്ലുവിളിയാണ്. അതുകൊണ്ടാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ചെന്നിത്തല പറഞ്ഞു. ഇതുകൂടാതെ കേസില്‍ വരും ദിവസങ്ങളില്‍ നടപടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
അന്വേഷണ വിവരങ്ങള്‍ ചോരുന്നതിനെതിരെ ധനമന്ത്രി കെ എം മാണി ആഭ്യന്തരവകുപ്പിനെ പരസ്യമായി കുറ്റപ്പെടുത്തി രംഗത്തെത്തിയിരുന്നു. വിഷയം രാഷ്ട്രീയമായി നേരിടാനുള്ള തീരുമാനത്തിലാണ് മാണി. കുറ്റപത്രത്തില്‍ തന്റെ പേര് വന്നാല്‍ പ്രത്യാഘാതം ചെറുതാകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍