ഇടതുപക്ഷം കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷമെന്ന് ചെന്നിത്തല

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (17:27 IST)
കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷമാണ് ഇപ്പോഴത്തെ ഇടതുപക്ഷമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രാഷ്ട്രീയസമരങ്ങള്‍ പൊളിഞ്ഞു പോകുന്നതില്‍ സിപിഎം കടുത്ത നിരാശയിലാണെന്നും വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം ആവര്‍ത്തിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.