പിള്ളയ്ക്ക് പിന്നാലെ ചെന്നിത്തലയും ജയരാജനെ സന്ദർശിച്ചു

Webdunia
വ്യാഴം, 5 ഫെബ്രുവരി 2015 (12:13 IST)
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജഡ്ജിമാർക്കെതിരെ 'ശുംഭൻ' പരാമർശം നടത്തിയതിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം സംസ്ഥാനസമിതി അംഗം എംവി ജയരാജനെ സന്ദർശിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരം സെൻട്രൽ ജയിലിലെത്തിയാണ് ചെന്നിത്തല ജയരാജനെ കണ്ടത്. 'ശുംഭൻ' പരാമർശം നടത്തിയതിന് ജയരാജന് നാലാഴ്ചത്തെ തടവാണ് കോടതി വിധിച്ചത്.

കഴിഞ്ഞ ദിവസം കേരള കോൺഗ്രസ്-ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയും കെബി ഗണേഷ്‌കുമാർ എംഎൽഎയും ജയരാജനെ ജയിലിലെത്തി സന്ദർശിച്ചിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.