സംസ്ഥാനത്ത് കാലവര്‍ഷം നാളെ എത്തും

Webdunia
വെള്ളി, 29 മെയ് 2015 (10:27 IST)
സംസ്ഥാനത്ത് കാലവര്‍ഷം നാളെ എത്തുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. വേനല്‍മഴ പിന്‍വാങ്ങാത്ത സാഹചര്യത്തില്‍ ഇന്ന് രാവിലെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തികുറഞ്ഞ വേനല്‍ മഴ ഇന്നലെ വീണ്ടും വ്യാപകമായിട്ടുണ്ട്.
 
കാലവര്‍ഷം നാളെ തുടങ്ങിയാല്‍ രണ്ടുദിവസത്തേക്ക് ശക്തമായ മഴയുണ്ടാകും. കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന് മുന്നറയിപ്പുണ്ട്.